Shobika

Schemes

സ്വർണ നിധി

 

കുറഞ്ഞത് 10 കുവൈറ്റ് ദിനാർ അല്ലെങ്കിൽ 10 KD യുടെ  ഗുണിതങ്ങൾ നൽകി ഉപഭോക്താവിന് 12 മാസം ദൈർഘ്യമുള്ള ഈ “മന്ത്ലി അഡ്വാൻസ് പേയ്മെന്റ് ഗോൾഡ് പർച്ചേസ് പ്ലാനിൽ” ചേരാം.

 എല്ലാ മാസവും ഉപഭോക്താവ് പണമടയ്ക്കുമ്പോൾ, 22 Ct സ്വർണ്ണത്തിന്റെ തുല്യമായ അളവ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ഓരോ ഗഡുവിലും തുക നമ്മുടെ ഷോറൂമിലെ തത്സമയ നിരക്ക് അനുസരിച്ച് സ്വർണ്ണമായി പരിവർത്തനം ചെയ്യപ്പെടും.

 പ്രതിമാസ പണമടയ്ക്കൽ പുരോഗമിക്കുമ്പോൾ, പേയ് മെന്റ് തീയതിയിലെ പ്രതിമാസ പണമടയ്ക്കലിനും നിരക്കിനും നേരിട്ട് ആനുപാതികമായി സ്വർണ്ണം വരവ് വയ്ക്കപ്പെടും.

ഗോൾഡ് പർച്ചേസ് പ്ലാനിൽ ചേരുന്നതിന്റെ പ്രയോജനങ്ങൾ:

12 മാസത്തെ പേയ് മെന്റ് കാലാവധി പൂർത്തിയായിക്കഴിഞ്ഞാൽ, മേക്കിംഗ് ചാർജുകളില്ലാതെ കസ്റ്റമർക്ക് ആഭരണങ്ങൾ വാങ്ങാൻ കഴിയും (സ്പെഷ്യൽ മെയ്ഡ് ജ്വല്ലറി ഒഴികെ)

കസ്റ്റമർക്കുള്ള പ്രയോജനങ്ങൾ:

 പ്രിവിലേജ്ഡ് കസ്റ്റമറായി മാറുന്നു.

ശോബികയിൽ നിന്ന് കൂടുതൽ വാങ്ങലുകൾക്ക് കിഴിവ് ലഭിക്കുന്നതിനു അർഹത ലഭിക്കുന്നു.

പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നു

പിൻവലിക്കൽ

 പ്ലാനിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഏത് സമയത്തും സ്വരൂപിച്ചിട്ടുള്ള സ്വർണ്ണം പിൻവലിക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. (മേക്കിംഗ് ചാർജുകൾ ബാധകമായിരിക്കും)

 പ്ലാനിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതിന്, കാലതാമസമോ തടസ്സമോ ഇല്ലാതെ മുഴുവൻ പ്ലാൻ കാലയളവിലും പണമടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.

7 ദിവസത്തിനപ്പുറമുള്ള പ്രതിമാസ പണമടയ്ക്കൽ വൈകുന്നത് പ്ലാനിന്റെ മെച്യൂരിറ്റി തീയതി മുന്നോട്ട് നീങ്ങുന്നതിന് കാരണമാകും

പിൻവലിക്കുമ്പോൾ, പ്രതിമാസ പണമടയ്ക്കുന്ന സമയത്ത് ഞങ്ങൾ നൽകിയ രസീതുകൾ നിങ്ങൾ ഹാജരാക്കേണ്ടതുണ്ട്

പ്ലാനിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, പ്ലാനിന് കീഴിൽ ക്രെഡിറ്റ് ആയിട്ടുള്ള സ്വർണ്ണാഭരണങ്ങൾക്ക് തുല്യമായ സ്വർണ്ണാഭരണങ്ങൾക്കായി ഞഞങ്ങൾക്ക് ഓർഡർ നൽകാം.

നിങ്ങളുടെ അക്കൗണ്ടിൽ സ്വരൂപിച്ചിട്ടുള്ള സ്വർണം ഞങ്ങൾക്ക് വിൽക്കാൻ കഴിയും. പർച്ചേസ് നിരക്കിൽ ഞങൾ സ്വർണ്ണം വാങ്ങിക്കും.

സർക്കാർ നിയമമനുസരിച്ച്, എല്ലാ ഇടപാടുകളും / പേയ്മെന്റുകളും KNET / ഓൺലൈൻ ട്രാൻസ്ഫർ മാത്രമാണ്. (പണമിടപാട് ഇല്ല)

ശോബിക ജ്വല്ലേഴ്സ് ,

കുവൈറ്റ്

 Ph: 9734848

ധനനിധി

 

 കുറഞ്ഞത് 10 കുവൈറ്റ് ദിനാർ അല്ലെങ്കിൽ 10 കുവൈറ്റ് ദിനാർ ഗുണിതങ്ങൾ നൽകി കസ്റ്റമർക്ക് ഈ 12 മാസം ദൈർഘ്യമുള്ള “പ്രതിമാസ അഡ്വാൻസ് പർച്ചേസ് പ്ലാനിൽ” ചേരാം.

എല്ലാ മാസവും കസ്റ്റമർ പണമടയ്ക്കുമ്പോൾ, ഇൻസ്റ്റാൾമെന്റ് തുക കസ്റ്റമറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

കസ്റ്റമർക്ക് വേരിയബിൾ തുക ഇൻസ്റ്റാൾമെന്റായി അടയ്ക്കാവുന്നതാണ്

ഗോൾഡ് പർച്ചേസ് പ്ലാനിൽ ചേരുന്നതിന്റെ പ്രയോജനങ്ങൾ:

 12 മാസത്തെ പേയ് മെന്റ് കാലാവധി പൂർത്തിയായിക്കഴിഞ്ഞാൽ, കസ്റ്റമർക്ക് ബോണസും ജ്വല്ലറി പർച്ചേസിൽ ഡിസ്കൗണ്ടും ലഭിക്കുന്നതിന് അർഹതയുണ്ട്

(കസ്റ്റമർ വേരിയബിൾ തുക അടയ്ക്കുകയാണെങ്കിൽ, അടച്ച ഏറ്റവും കുറഞ്ഞ ഗഡു അനുസരിച്ച് ബോണസ് കണക്കാക്കും)

പ്രിവിലേജ്ഡ് കസ്റ്റമറായി മാറുന്നു,

ശോബികയിൽ നിന്ന് കൂടുതൽ വാങ്ങലുകൾക്ക് കിഴിവ് ലഭിക്കുന്നതിന് അർഹതയുണ്ട്

പിൻവലിക്കൽ:

കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഏത് സമയത്തും ഒരു ആനുകൂല്യവുമില്ലാതെ സമാഹരിച്ച തുക പിൻവലിക്കുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്.

 പ്ലാനിന്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതിന്, കാലതാമസമോ തടസ്സമോ ഇല്ലാതെ മുഴുവൻ പ്ലാൻ കാലയളവിലും പണമടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.

7 ദിവസത്തിനപ്പുറമുള്ള പ്രതിമാസ പണമടയ്ക്കൽ വൈകുന്നത് പ്ലാനിന്റെ മെച്യൂരിറ്റി തീയതി വൈകുന്നതിന് കാരണമാകും

 പിൻവലിക്കുമ്പോൾ, പ്രതിമാസ പണമടയ്ക്കുന്ന സമയത്ത് ഞങ്ങൾ നൽകിയ രസീതുകൾ നിങ്ങൾ ഹാജരാക്കേണ്ടതുണ്ട്.

 പ്ലാനിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, സ്വർണ്ണാഭരണങ്ങൾക്കായി ഞങ്ങളുമായി ഓർഡർ ചെയ്യുന്നതിന് നിങ്ങൾക്ക് അവകാശമുണ്ട്.

സർക്കാർ നിയമമനുസരിച്ച്, എല്ലാ ഇടപാടുകളും / പേയ്മെന്റുകളും KNET / ഓൺലൈൻ ട്രാൻസ്ഫർ മാത്രമാണ്. ( പണമിടപാട് ഇല്ല )

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളെ ബന്ധപ്പെടുക

ശോബിക ജ്വല്ലേഴ്സ്

കുവൈറ്റ്

 97348486